കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 60000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ, ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അനധികൃത താമസക്കാര്‍ക്കെതിരെയും മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസ്, മേജർ ജനറൽ അബ്ദുല്ല അൽ-റുജൈബ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന കാമ്പയിന് നടക്കുന്നത്. വരും ദിവസങ്ങളിലും നിയമം ലംഘിക്കുന്നവരെ പിടികൂടാൻ രാജ്യത്തുടനീളം സുരക്ഷാ കാമ്പയിൻ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz