കുവൈറ്റിലേക്ക് കടൽവഴി കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം കോസ്റ്റ് ഗാർഡ് പിടികൂടി. എട്ടുപേരെ അറസ്റ്റുചെയ്തു. ഇവരിൽനിന്നായി ഏകദേശം 100 കിലോഗ്രാം ഷാബു പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടു ദശലക്ഷം കുവൈത്ത് ദീനാർ വിപണി മൂല്യമുള്ളതാണ് പിടികൂടിയ ഷാബു.കുവൈത്തിലേക്ക് ഒരു കപ്പൽ മയക്കുമരുന്നുമായി എത്തിയതായി സൂചന ലഭിച്ചതിന് പിറകെ ജാഗ്രതയോടെയുള്ള നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. കപ്പലിൽ നടത്തിയ പരിശോധനയിൽ ആറു ജാറുകളിൽ ഷാബു എന്ന മയക്കുമരുന്ന് നിറച്ചതായി കണ്ടെത്തി. ആവശ്യമായ നടപടിയെടുക്കാൻ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz