കുവൈത്ത് സിറ്റി: വഫ്ര റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ പ്രാദേശികമായി നടത്തുന്ന മദ്യ ഫാക്ടറി അൽ വഫ്ര പൊലീസ് കണ്ടെത്തി. മൂന്നു പേരെ അറസ്റ്റു ചെയ്തു. വിൽപനക്കു തയാറായ മദ്യവും അസംസ്കൃത വസ്തുക്കൾ നിറച്ച ബാരലുകളും പിടിച്ചെടുത്തു.പിടിയിലായവർ പ്രാദേശികമായി മദ്യം നിർമിക്കുകയും വിൽപ്പന നടത്തുന്നവരുമായിരുന്നു. ഒരു കുപ്പിക്ക് 10 ദീനാർ വീതം ഈടാക്കിയായിരുന്നു വിൽപന. പ്രതികൾ കുറ്റം സമ്മതിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്യുന്നു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz