കുവൈത്തിൽ പ്രമുഖ അന്താ രാഷ്ട്ര ബ്രാൻഡ് ഉത്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന മൂന്ന് സ്റ്റോറുകളും വെയർ ഹൌസുകളും വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. വിവിധ അന്താ രാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ നിർമ്മിച്ച വസ്‌ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അനുബന്ധ സാമഗ്രികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഏകദേശം 120,000 ദിനാർ മൂല്യമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.,രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപഭോക്താക്കൾക്കും ബ്രാൻഡ് ഉടമകൾക്കും വ്യാജ ഉൽപ്പന്നങ്ങൾ ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു. മുബാറക്കിയ, സാൽമിയ, എഗൈല, ഫർവാനിയ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിപണികളിൽ വ്യാജ ഉത്പന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നതായി അറിയിച്ചു കൊണ്ട് മന്ത്രാലയം ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR