യുഎഇയിൽ വാഹനാപകടത്തിൽ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണു മരിച്ചത്. 28ന് രാത്രി അബുദാബിയിൽനിന്ന് ഷാർജയിലെ താമസസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. ഷാർജയിലുള്ള ഭാര്യ അപൂർവയെയുംകൂട്ടി ഇന്നു നാട്ടിൽ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ നടപടി തുടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR