ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറി മുൻ കായികതാരത്തിന് ദാരുണാന്ത്യം. കൊല്ലം–പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരവും ദേശീയ മെഡൽ ജേതാവുമായ ഓംകാർനാഥ്(25) ആണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്കു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം എസ്എപി ക്യാംപിലെ ഹവിൽദാറാണ് കൊല്ലം തൊളിക്കോട് സ്വദേശിയായ ഓംകാർ. ഇന്നലെ രാത്രി 11.15ഓടെയായിരുന്നു അപകടമെന്നാണ് വിവരം. അപകടസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. ഓംകാറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR