കുവൈത്ത് സിറ്റി: സാൽമി അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച കുടുംബത്തെ അറസ്റ്റ് ചെയ്തു. മകനെയും മരുമകളെയും മൂന്ന് പേരക്കുട്ടികളെയും അനധികൃതമായി കടത്താൻ ശ്രമിച്ച വയോധികയെയാണ് പിടികൂടിയതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. സംശയാസ്പദരീതിയിൽ കണ്ട വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് വിസ രേഖകൾ ഇല്ലാതെ കുടുംബത്തെ കണ്ടെത്തിയത്. പിടികൂടിയ വയോധികയെ സാൽമി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ, കുടുംബത്തെ അൽ റാഖി വഴി തിരികെ അയച്ചതായി അധികൃതർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR