കുവൈറ്റിൽ തടവുകാർക്ക് ശിക്ഷായിളവ് നല്‍കാനൊരുങ്ങി അധികൃതർ. ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ് മോചനം അനുവദിക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചായിരിക്കും ഇളവ് പരിഗണിക്കുക. ദയാഹരജി നൽകുന്നതിനുള്ള കരട് മന്ത്രിസഭ അംഗീകാരം നൽകി അമീറിന് സമര്‍പ്പിച്ചു. കാരുണ്യത്തിന്റെ ഭാഗമായി അമീർ നേരത്തെയും തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് ശിക്ഷായിളവ് നല്‍കിയിരുന്നു. എന്നാൽ, ദേശീയ സുരക്ഷ, പൊതുമുതൽ ദുരുപയോഗം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരെ ശിക്ഷായിളവിന് പരിഗണിക്കാറില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR