കുവൈത്തിൽ പ്രവാസികളുടെ വർക്ക് പെർമിറ്റിൽ വരുത്തുന്നതിന് മാനവ ശേഷി അധികൃതർ വിലക്ക് ഏർപ്പെടുത്തി. പേര്, ജനനത്തീയതി, ദേശീയത തുടങ്ങിയ വിവരങ്ങൾ മാറ്റ വരുത്തുന്നതിനാണ് വിലക്ക്. ഈ വിവരങ്ങളിൽ ഏതെങ്കിലും രീതിയിൽ മാറ്റം വരുത്താൻ തൊഴിലുടമ ആഗ്രഹിക്കുന്നുവെങ്കിൽ,വർക് പെർമിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടാഴ്ചയ്ക്കകം റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളിയുടെ വിസ റദ്ധ് ചെയ്യുകയാണ് വേണ്ടത്. അതിന് ശേഷം തൊഴിലാളിയുടെ പ്രസ്തുത വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനും പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR