മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ ന്യൂമോണിയ മാറാൻ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ ദേഹത്ത് നാൽപതിലധികം തവണ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തിൽ പ്രസവ ശുശ്രൂഷക്കെത്തിയ ആയക്കെതിരെ കേസ്. ന്യൂമോണിയ മാറ്റാനെന്ന പേരിലായിരുന്നു ഈ ക്രൂരകൃത്യം. കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40-ലധികം പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പ്രസവ ശുശ്രൂഷക്കെത്തിയ ആയ ബൂട്ടി ബായ് ബൈഗ, കുട്ടിയുടെ മാതാവ് ബെൽവതി ബൈഗ, മുത്തച്ഛൻ രജനി ബൈഗ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR