 
						കെനിയൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ്
കെനിയയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം പ്രസിദ്ധീകരിക്കാനുള്ള പോസിറ്റീവ് ചർച്ചകൾ നടന്നുവരികയാണെന്ന് കുവൈത്തിലെ കെനിയ റിപ്പബ്ലിക് അംബാസഡർ ഹലീമ മഹ്മൂദ് പറഞ്ഞു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള ഫ്ലൈറ്റ് ലൈനിനായുള്ള ധാരണാപത്രവും ധാരണയായതായും ഇത് നടപ്പാക്കുന്നതിനുള്ള അന്തിമ ഒപ്പിനായി കാത്തിരിക്കുകയാണെന്നും കെനിയൻ അംബാസഡർ പറഞ്ഞു.
അതേസമയം, ഏകദേശം 1500 കെനിയൻ പൗരന്മാരെ കുവൈറ്റിലെ വിവിധ മേഖലകളിൽ വിദഗ്ധ തൊഴിലാളികളായി റിക്രൂട്ട് ചെയ്യുമെന്നും അവർ ഡിസംബറിൽ കുവൈത്തിൽ എത്തുമെന്നും അംബാസഡർ സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
 
		 
		 
		 
		 
		
Comments (0)