നിർദിഷ്ട കുവൈത്ത്- സൗദി റെയിൽ പാത നടപ്പിലായാൽ കുവൈത്തിൽ നിന്നും സൗദി തലസ്ഥാനമായ റിയാദിൽ എത്താൻ
2 മണിക്കൂർ സമയം മാത്രം എടുക്കും എന്നത് പ്രവാസികൾ ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. കാരണം നിലവിൽ കുവൈത്തിൽ നിന്ന് റിയാദിലേയ്ക്ക് റോഡ് മാർഗം എത്തുവാൻ ചുരുങ്ങിയത് 6 മണിക്കൂറും വിമാന മാർഗം ഒരു മണിക്കൂറുമാണ് എടുക്കുന്നത്.കുവൈത്തിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസമാണ് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം ഒപ്പുവച്ചത്.. പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര പഠനം നടത്തുന്ന SYSRTA യുമായി ആണ് കരാർ ഒപ്പിട്ടത്. അതേസമയം വിമാന യാത്രക്ക് ഒരു മണിക്കൂർ ആണ് സമയ ദൈർഘ്യം എന്നിരുന്നാലും ഇരു വിമാനത്താവളങ്ങളിലും ഉള്ള യാത്രാ നടപടി ക്രമങ്ങളുടെ സമയം കൂടി കണക്കാക്കിയാൽ ലക്ഷ്യ സ്ഥാനത്ത് വേഗത്തിൽ എത്തുന്നതിനു ട്രെയിൻ വഴിയുള്ള യാത്ര തന്നെയാകും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR