ഗാസ്സയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈറ്റ്

ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി നൽകുന്ന ആംബുലന്‍സുകളാണ് ഗാസയിലെത്തിയത്. ആംബുലന്‍സുകള്‍ എത്തിയതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ഗാസയില്‍ ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് പറഞ്ഞു. കുവൈത്ത്, രാജ്യത്തിന്‍റെ അമീർ, സർക്കാർ, ജനങ്ങൾ, കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവർക്ക് ഹമ്മദ് നന്ദി പറഞ്ഞു. ആംബുലൻസ് സേവനങ്ങള്‍ ഗാസയ്ക്ക് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ 45 ആംബുലൻസുകള്‍ ആണ് തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy