തൃശ്ശൂർ: ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. കുന്നംകുളം പാറേംമ്പാടത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഷൊർണ്ണൂർ – കുന്നംകുളം റൂട്ടിലോടുന്ന കല്ലായിൽ ബസ് ആണ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. കുന്നംകുളം കരിക്കാട് സ്വദേശി താവളത്തിൽ ഷാനിൽ (40) ആണ് മരിച്ചത്. ഷാനിലിന്റെ തലയിലൂടെ ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. ഷാനിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ കുറ്റപ്പെടുത്തി. പ്രവാസി മലയാളിയായ ഷാനിൽ ഒരാഴ്ച മുൻപാണ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.
Related Posts
കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത! റെസിഡൻസിയും താൽക്കാലിക പെർമിറ്റും ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ സേവനങ്ങൾക്ക് തുടക്കമായി
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക