കുവൈത്ത് സിറ്റി: ബി.എൻ.പി പാരിബസ് ബാങ്ക് കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഈ വർഷം ഡിസംബർ 31 വരെ മാത്രമേ ബാങ്കിന്റെ പ്രവർത്തനം ഉണ്ടായിരിക്കൂ എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 2004ൽ പ്രവർത്തനം ആരംഭിച്ച കുവൈത്തിലെ ആദ്യത്തെ വിദേശ ബാങ്കാണ് ബി.എൻ.പി പാരിബസ്.
നിലവിൽ സിറ്റി ബാങ്ക്, ഖത്തർ നാഷനൽ ബാങ്ക്, എച്ച്.എസ്.ബി.സി, ഫസ്റ്റ് അബൂദബി, ദോഹ ബാങ്ക്, അൽ റജ്ഹി ബാങ്ക്, മസ്കത്ത് ബാങ്ക് തുടങ്ങിയ വിവിധ വിദേശ ബാങ്കുകൾ കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR