അധ്യാപകൻ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചു; കത്തി പിടിച്ചുവാങ്ങി അധ്യാപകനെ കുത്തി രക്ഷപ്പെട്ട് വിദ്യാർത്ഥി

സേലത്ത് നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർഥിനി ഇതേ കത്തി പിടിച്ചുവാങ്ങി കുത്തി പരുക്കേൽപ്പിച്ചു. ധർമപുരി അഴഗിരി നഗർ സ്വദേശി ശക്തിദാസനെ (30) ഗുരുതര പരുക്കുകളോടെ സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണു സംഭവം. സേലത്തെ സ്വകാര്യ നീറ്റ് അക്കാദമിയിലെ അധ്യാപകനാണു ശക്തിദാസൻ. ഇയാൾ താമസിക്കുന്ന സേലത്തെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പുതുക്കോട്ട സ്വദേശിയായ വിദ്യാർഥിനി ഹോസ്റ്റലിൽ നിന്നാണു പഠിക്കുന്നത്. ഇന്നലെ വൈകിട്ടോടെ പുസ്തകവും മറ്റും വാങ്ങാൻ അധ്യാപകന്റെ അടുത്തെത്തിയപ്പോഴാണു കത്തി കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ കത്തി പിടിച്ചുവാങ്ങിയ വിദ്യാർഥിനി അധ്യാപകനെ വയറ്റിൽ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർഥിനിയുടെ കൈയ്ക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്. ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരനാണു പൊലീസിനെ അറിയിച്ചത്. സേലം അഴകാപുരം പൊലീസ് ശക്തിദാസനെതിരെ കേസെടുത്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *