കുവൈറ്റിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുന്ന ഏഷ്യൻ പ്രവാസികളുടെ സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റിന് ചുറ്റുമുള്ള മരുഭൂമി പ്രദേശങ്ങളിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുന്ന 30 ഓളം കേസുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളുടെ തുടർനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഒരു സുരക്ഷാ സംഘത്തെ രൂപീകരിച്ചു. അംഘര സ്‌ക്രാപ്പ് കടകളിൽ രണ്ട് ഏഷ്യക്കാർ പുതിയതും ഉപയോഗിച്ചതുമായ ഇലക്ട്രിക്കൽ കേബിളുകൾ പതിവായി വിൽക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണ സംഘത്തിന് പ്രതികളെ പിടികൂടാനായത്. വൈദ്യുത തൂണുകൾ വലിച്ച് താഴെയിടുക, വൈദ്യുത കേബിളുകൾ മുറിക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR