കുവൈത്ത് സിറ്റി: ന്യൂ സബാഹ് അൽ അഹ്മദ് സിറ്റി റോഡിലുണ്ടായ വാഹനാപകടത്തിൽ ഡ്രൈവർ മരിച്ചു. പാലത്തിന്റെ തൂണിന്റെ അടിത്തട്ടിൽ വാഹനം ഇടിച്ചാണ് അപകടം. ഞായറാഴ്ച രാവിലെയാണ് സംഭവം. അൽ കൂത്ത് കേന്ദ്രത്തിൽ നിന്നുള്ള അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR