കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 16 പേർ അറസ്റ്റിൽ. 12 വ്യത്യസ്ത കേസുകളിലാണ് ഇവർ പിടിയിലായത്. ആകെ 11,250 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു.
വ്യത്യസ്ത തരം ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ക്രിസ്റ്റൽ മെത്, ഹാഷിഷ്, കെമിക്കൽ, കഞ്ചാവ് എന്നിവയും പിടികൂടിയ ലഹരിമരുന്ന് ശേഖരത്തിൽപ്പെടുന്നു. ഇതിന് പുറമെ രണ്ട് കിലോഗ്രാം ലിറിക്ക പൗഡർ, 3,200 സൈക്കോട്രോപിക് ഗുളികകൾ, 15 കുപ്പി മദ്യം, കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് വിത്തുകൾ, നാല് ലൈസൻസില്ലാത്ത തോക്കുകൾ, വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തു. കള്ളക്കടത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്ന് പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR