കുവൈറ്റിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം രാജ്യത്ത് നിന്ന് നേരത്തെ നാടുകടത്തിയ ഗൾഫ് പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ബയോമെട്രിക് വിരലടയാളം സംവിധാനത്തിൽ സൂക്ഷിച്ചിട്ടും ഇയാൾ എങ്ങനെ കുവൈറ്റിലേക്ക് മടങ്ങിയെന്നാണ് അധികൃതർ പരിശോധിക്കുന്നത്. ജിസിസി പൗരനായ ഇയാൾ നന്ദ പ്രദേശത്ത് സുരക്ഷാ പരിശോധനയ്ക്കിടെയാണ് അറസ്റ്റിലായത്. ഇയാൾ എങ്ങനെ രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന് അറിഞ്ഞതിന് ശേഷം വീണ്ടും നാടുകടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR