മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്രീകാര്യത്തെ നടിയുടെ ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും. ഏറെക്കാലമായി അഭിനയരംഗത്ത് സജീവമാണ് രഞ്ജുഷ. ടെലിവിഷൻ അവതാരികയായിട്ടാണ് കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവിൽ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺവേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിലും രഞ്ജുഷ വേഷമിട്ടു. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
Sheikh Jaber Al-Ahmad Road: കുവൈത്തിൽ വടക്കൻ മേഖലയിലേക്കുള്ള യാത്രാ ദുരിതത്തിന് വിരാമം: പ്രധാന റോഡ് വികസനം ഒന്നാം ഘട്ടം തുറന്നു
Kuwait Teachers Brawl: സ്കൂളിലെ ‘പുസ്തകക്കെട്ട് തർക്കം’: അധ്യാപിക ഉള്‍പ്പെട്ട കേസില്‍ കുവൈത്ത് കോടതി
Building Cancellation in Kuwait: കെട്ടിട ഡാറ്റ ഒഴിവാക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട: കുവൈത്തിൽ ഇനി കാര്യങ്ങൾ എളുപ്പം