കുവൈത്ത് സിറ്റി: കാരവാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ പുകയില ശേഖരം പിടികൂടി. ഒമ്പത് ലക്ഷം പാക്കറ്റ് പുകയിലയാണ് ഷുവൈഖ് തുറമുഖത്തുനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പുകയില കണ്ടെത്തുകയായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.ടിൻപാക്ക് പുകയിലയുടെ 60 കവറുകൾ അടങ്ങിയ 15,019 ബാഗുകളിൽനിന്നാണ് ഒമ്പത് ലക്ഷം പാക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അനുമതിയില്ലാതെ ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR