കുവൈറ്റിൽ ബുധനാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച പുലർച്ച വരെ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉച്ച മുതൽ ആരംഭിക്കുന്ന മഴ വ്യാഴാഴ്ച പുലർച്ച വരെ തുടരും. ചില സമയങ്ങളിൽ മിന്നലുണ്ടാകാം. വടക്കുപടിഞ്ഞാറ് ദിശയിൽ കാറ്റുവീശാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ചയും മഴപെയ്യാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചന നൽകിയിരുന്നുവെങ്കിൽ ഉണ്ടായില്ല. അതേസമയം ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. അതിനിടെ രാജ്യത്ത് താപനിലയിൽ വലിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. പകലും രാത്രിയും സുഖകരമായ താപനിലയും കാലവസ്ഥയുമാണ് നിലവിൽ അനുഭവപ്പെടുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR