ജോലിക്കിടെ അപകടം; ഗൾഫിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി സഖിലേഷ് തലശ്ശേരി (41) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: സഹദേവൻ, മാതാവ്: വിത്സന, ഭാര്യ: സുമില.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *