കുവൈറ്റിൽ സിവിൽ ഐഡി കാർഡ് കേസിൽ കൈക്കൂലി വാങ്ങിയ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷനിലെ (പിഎസിഐ) ഉദ്യോഗസ്ഥന് 5 വർഷം തടവും കെഡി 212,000 പിഴയും ചുമത്തിയ കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു. ഇയാളുടെ രണ്ട് കൂട്ടാളികളായ ഒരു ഈജിപ്തുകാരനും, ഒരു ബംഗ്ലാദേശിക്കും 3 വർഷം തടവും വിധിച്ചു. പണം നൽകിയതിന് പകരമായി മുഖ്യപ്രതി സിവിൽ ഐഡി കാർഡുകൾ നൽകിയതിനെ കുറിച്ച് പിഎസിഐ ഡയറക്ടർ ജനറലിന് റിപ്പോർട്ട് ലഭിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവായത്.ക്ലീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശി തൊഴിലാളിയും പിഎസിഐ ആസ്ഥാനത്ത് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഈജിപ്തുകാരനും ചേർന്നാണ് ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് സഹായിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR