യുഎഇയിലെ അജ്‌മാനിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചനിലയിൽ കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസിനെ (സച്ചു – 17) കണ്ടെത്തി. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനുതാഴെ കണ്ടെത്തിയത്. ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽ നിന്നാണ് വീണത്. അജ്‌മാൻ പൊലീസാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. മരിക്കുന്നതിന് തലേന്ന് രാത്രി ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊയ്ത്തുത്സവത്തിൽ റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. അജ്‌മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബൈ അൽ തവാറിൽ നഴ്‌സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്. സംസ്‌കാരം നാട്ടിൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
Sheikh Jaber Al-Ahmad Road: കുവൈത്തിൽ വടക്കൻ മേഖലയിലേക്കുള്ള യാത്രാ ദുരിതത്തിന് വിരാമം: പ്രധാന റോഡ് വികസനം ഒന്നാം ഘട്ടം തുറന്നു
Kuwait Teachers Brawl: സ്‌കൂളിലെ ‘പുസ്തകക്കെട്ട് തർക്കം’: അധ്യാപിക ഉള്‍പ്പെട്ട കേസില്‍ കുവൈത്ത് കോടതി
Building Cancellation in Kuwait: കെട്ടിട ഡാറ്റ ഒഴിവാക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട: കുവൈത്തിൽ ഇനി കാര്യങ്ങൾ എളുപ്പം