ഇസ്രായേൽ സൈന്യം ഫലസ്തീൻ ജനതക്ക് നേരെ ആസന്നമായ കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചനകൾ. യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇതേതുടർന്ന് ഗസ്സ സിറ്റിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീൻകാർക്ക് മുന്നറിയിപ്പ് നൽകി. ഗസ്സ സിറ്റിയിൽ തുടരുന്ന ഏതൊരാളെയും തീവ്രവാദിയായോ തീവ്രവാദികൾക്ക് സഹായം നൽകുന്നവരായോ കണക്കാക്കുമെന്നാണ് ഇസ്രായേൽ ഭീഷണി. നേരത്തെ തയാറാക്കിയ പദ്ധതിയനുസരിച്ചുള്ള രണ്ടാംഘട്ടത്തിന് സൈന്യം പരിശീലനം നടത്തുകയാണ്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4385 ആയി. 1756 കുട്ടികളും 967 സ്ത്രീകളും കൊല്ലപ്പെട്ടു. 13,561 പേർക്കാണ് പരിക്കേറ്റത്. നൂറുകണക്കിന് ഫലസ്തീനികളാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR