കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് 27,012 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 135 കാറുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ മാസം 7 മുതൽ 13 വരെയുള്ള കാലയളവിൽ 124 താമസ നിയമ ലംഘകരെയും നിരവധി കേസുകളുമായി ബന്ധപ്പെട്ട് തിരയുന്നവരെയും സംഘം അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച 11 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു. ജനങ്ങൾക്ക് ശല്യമാകുന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന 83 വാഹനങ്ങളും നിയമലംഘനങ്ങളും പാർക്കിംഗുമായി ബന്ധപ്പെട്ട 65 നിയമലംഘനങ്ങളും ഇക്കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL