കുവൈറ്റിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 118 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിയമലംഘകരെ പിടികൂടുന്നതിനായി നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 118 പ്രവാസികളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഫർവാനിയ, സാൽമിയ, ബ്രയേ സലേം, മഹ്ബൗല എന്നീ പ്രദേശങ്ങളിൽ നിന്നാണ് 118 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന 22 പ്രവാസികളും ഉൾപ്പെടുന്നുണ്ട്. സെവൻത് റിംഗ് റോഡിനോട് ചേർന്നുള്ള ഒരു വിദൂര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലൈസൻസില്ലാത്ത താൽക്കാലിക മാർക്കറ്റുകൾ നിയമലംഘകരുടെ കേന്ദ്രമായിരുന്നു. ഇവ ലക്ഷ്യം വച്ചാണ് മാൻപവർ അതോറിറ്റി പരിശോധന നടത്തിയത്. നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ഈ സ്ഥലത്ത് പ്രദർശിപ്പിച്ച ഭക്ഷണ സാധനങ്ങൾ നീക്കം ചെയ്തു. കുവൈത്തില്‍ നിയമലംഘകരായ 118 പ്രവാസികളെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് 118 പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy