കുവൈത്ത് സിറ്റി: സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത ഫോൺ കടയിലെ തൊഴിലാളിക്ക് തടവ്. യൂനിവേഴ്സിറ്റി വിദ്യാർഥിനി ശരിയാക്കുന്നതിനായി നൽകിയ ഫോണിൽനിന്ന് ഷോപ്പിലെ ടെക്നീഷ്യൻ സ്വകാര്യ ഫോട്ടോകൾ എടുക്കുകയായിരുന്നു. പിന്നീട് ഈ ഫോട്ടോകൾ ഉപയോഗിച്ച് വിദ്യാർഥിയെ സമ്മർദത്തിലാക്കി. പണം നൽകിയില്ലെങ്കിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടക്കത്തിൽ വിദ്യാർഥി പണം നൽകിയെങ്കിലും ആവശ്യം തുടർന്നു. ഇതോടെ പൊലീസിനെ ബന്ധപ്പെടുകയും നിയമനടപടി സ്വീകരിക്കുകയുമായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതിയെ രണ്ട് വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞാൽ നാടുകടത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL