പോക്സോ നിയമപ്രകാരം ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി. താനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 ഡിസംബർ 2നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും സംഭവത്തെ ആരോടും പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തികയും ചെയ്തിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL