കുവൈറ്റിൽ ഇന്നലെ രാവിലെ ആറാമത്തെ റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു, മറ്റ് വാഹനമോടിച്ചയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് മിഷ്‌റഫ് ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയെങ്കിലും ആളിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. മരിച്ചയാളുടെമൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി, അപകട കാരണം അന്വേഷിച്ചുവരികയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL