ലോസ് ഏഞ്ചൽസ്: വിമാനത്തിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുഎസ് പൗരന് ശിക്ഷ വിധിച്ച് കോടതി. ഏകദേശം രണ്ടു വർഷത്തെ ജയിൽശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. മുഹമ്മദ് ജവാദ് അൻസാരി (50) എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരിയിൽ ക്ലീവ്‌ലാൻഡിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ മധ്യസീറ്റിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ വസ്ത്രത്തിനുള്ളിലൂടെ തുടയിൽ സ്പർശിച്ചെന്നാണ് ഇയാൾക്കെതിരായ കുറ്റം. ഞെട്ടിയുണർന്ന യാത്രക്കാരി പ്രതിയുടെ കൈ തള്ളി മാറ്റി സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും ക്യാബിൻ ക്രൂവിനോട് പരാതിപ്പെടുകയും ചെയ്തു. എന്നാൽ അൻസാരി ലൈംഗികാതിക്രമം നിഷേധിച്ചു. തുടർന്ന് മെയ് മാസത്തിൽ നടന്ന നാലു ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL