സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയും മകളും മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെയും അറബ് ലോകത്തെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സൗദിയില്‍ അറിയപ്പെടുന്ന യൂട്യൂബറായ അല്‍ സുഹൈമി കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദം കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL