പാതയോരത്തെ ചായക്കടയിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ നഗ്നനാക്കി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മർദന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചതിനെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ തിങ്കളാഴ്ചയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി മർദിച്ചത്. മരത്തിൽ കെട്ടിയിട്ടായിരുന്നു മർദനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. പരസ്യമായി അപമാനിച്ചതിന്റെ മാനസിക ആഘാതത്തിന് പുറമേ, കുട്ടിയുടെ കൈയിലും മുതുകിലും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും ഫിറോസാബാദ് സിറ്റി പൊലീസ് സൂപ്രണ്ട് സർവേഷ് കുമാർ മിശ്ര അറിയിച്ചു. ‘ഒരു ചായക്കടയിൽനിന്ന് ആരോ പണം മോഷ്ടിച്ചതിന് എന്റെ കുഞ്ഞാണ് അത് ചെയ്തതെന്ന് പറഞ്ഞ് ആളുകൾ അവന്റെ നേരെ തിരിയുകയായിരുന്നു. പ്രദേശത്തെ ആളുകൾ അവനെ ക്രൂരമായി മർദിച്ചു. മകനെ മർദിക്കുന്ന വിവരം മറ്റുള്ളവർ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. അന്വേഷിച്ച് അവിടെയെത്തിയപ്പോൾ മകൻ പണം മോഷ്ടിച്ചുവെന്ന് അവർ എന്നോടും പറഞ്ഞു. അവന്റെ കൈയിൽനിന്ന് പണമൊന്നും കണ്ടെടുത്തിട്ടുമില്ലായിരുന്നു’ -കുട്ടിയുടെ മാതാവ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Related Posts
Tailor Shop Burgled in Kuwait; കുവൈത്തിൽ തയ്യൽ കടയിൽ വൻ കവർച്ച; പൂട്ട് തകർത്ത് കടത്തിയത് ലക്ഷങ്ങൾ; പ്രതി…
kuwait power infrastructure; ഇറാൻ ആക്രമണങ്ങളും കൊടും ചൂടും തളർത്തിയില്ല; അസാധാരണ സാഹചര്യങ്ങളെ വിജയകരമായി നേരിട്ട് കുവൈത്ത് വൈദ്യുതി മന്ത്രാലയം