കുവൈത്ത് സിറ്റി ∙ മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ 3 വർഷം തടവും 5000–10,000 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലിൽ നടന്ന ചർച്ചയിലാണ് മുന്നറിയിപ്പ്. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാൾക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി ഹോട്ടൽ, അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറണമെന്നും ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL