ദോഹയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനത്തിൽ വിമാന യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം നേരിട്ട 60 കാരിക്ക് ദാരുണാന്ത്യം. ക്യു ആര്‍ 908 വിമാനത്തിലെ യാത്രക്കാരി ആയിരുന്നു ഇവര്‍. വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് യാത്രക്കാരി മരിച്ചെന്ന് കണ്ടെത്തിയത്. സിപിആര്‍ അടക്കമുള്ളവ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു. യാത്രക്കാരിയുടെ കുടുംബത്തിന്റെ നഷ്ടത്തില്‍ അനുശോചിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേസ് പ്രതികരിച്ചു. 14 മണിക്കൂര്‍ ദൌര്‍ഘ്യമുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവം. വെള്ളിയാഴ്ച വൈകുന്നേരം നാലേ മുക്കാലോടെയാണ് വിമാനം സിഡ്നിയില്‍ എത്തിയത്. യാത്രക്കാരിയുടെ പേരും മറ്റ് വിവരങ്ങളും പുറത്ത് വന്നിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Related Posts
കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക