കുവൈറ്റിലെ മഹ്ബൂല, മംഗഫ്, സാൽമിയ, ഫർവാനിയ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും, മസാജ് പാർലറുകളുടെ ചട്ടങ്ങൾ ലംഘിച്ചതിനും 16 വ്യത്യസ്ത സംഭവങ്ങളിലായി 34 പ്രവാസികൾ അറസ്റ്റിലായി. പൊതു ധാർമ്മികതയെ തകർക്കുന്ന സ്വഭാവങ്ങളെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ദുഷ്പ്രവണത പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെയും നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, പ്രത്യേകിച്ച് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ വകുപ്പ് എന്നിവ ചേർന്ന് നടപടികൾ സ്വീകരിച്ചത്. തുടർന്ന്, അറസ്റ്റിലായ വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL