കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡി ഡീസൽ വിൽക്കാൻ ശ്രമിച്ച ഏഴു പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ് പിടിയിലായവർ. സബ്സിഡി ഡീസൽ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വഫ്ര ഫാം മേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രാജ്യത്ത് സബ്സിഡിയുള്ള പെട്രോളിയം ഉൽപന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണ്. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL