കുവൈത്ത്സിറ്റി: വിവാഹേതരബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ കൊന്നെന്ന് കോടതിയിൽ സമ്മതിച്ച് പ്രവാസി മാതാവ്. മകനെ ആറാം നിലയിൽനിന്ന് എറിഞ്ഞ് കൊന്ന കുറ്റമാണ് മാതാവ് ക്രിമിനൽ കോടതിയിൽ ഏറ്റുപറഞ്ഞത്. മറ്റൊരു പ്രവാസിയുമായുള്ള അവിഹിത ബന്ധത്തിൽ ജനിച്ച മകനെ നിയമപരമായി അംഗീകരിക്കപ്പെടാത്തതാണ് കുറ്റകൃത്യത്തിന് പ്രേരണയായതെന്ന് പ്രതി കോടതിയിൽ വിശദീകരിച്ചു. ആസൂത്രിത കൊലപാതകം, വ്യഭിചാരം, അവിഹിത ഗർഭം എന്നിവ ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങളാണ് ഇവർക്കെതിരെ കോടതി ചുമത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL