കുവൈത്ത് സിറ്റി : കുവൈത്ത് സെൻട്രൽ ജയിലിൽ വാർഡിനകത്ത് ആഭിചാര ക്രിയകൾ നടത്തിയ തടവുകാരായ സ്ത്രീകളെ കൂറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. മന്ത്രവാദത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും തകിടുകൾ അടങ്ങിയ പെട്ടിയും പിടിച്ചെടുത്തു. പണം വാങ്ങിയാണ് ഇവർ ആഭിചാര ക്രിയകൾ നടത്തിയിരുന്നത്. ഇവരിൽ നിന്ന് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തു അന്വേഷണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL