കുവൈത്ത് സിറ്റി: ഇറാഖ്-കുവൈത്ത് അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് അഫ്ഗാനികളെ ലാൻഡ് ബോർഡർ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു. വടക്കൻ അതിർത്തി വഴി മുള്ളുവേലി മുറിച്ച് കുവൈത്തിലേക്കു കടക്കാനുള്ള ശ്രമമാണ് അതിർത്തിസുരക്ഷ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്. ഇവരെ കൂടുതൽ തെളിവെടുപ്പുകൾക്കായി ബന്ധപ്പെട്ട സുരക്ഷ അധികാരികൾക്കു കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL