കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് പബ്ലിക് മോറൽ സംരക്ഷകരായ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ്. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി 74 പേരെയാണ് അറസ്റ്റ് ചെയ്തത്. മെഹ്ബൂല, സാൽമിയ, ഫഹീൽ, ഹവൻലി, കൈത്താൻ എന്നിവടങ്ങളിൽ നിന്നാണ് കൂടുതലായും അറസ്റ്റ് രേഖപ്പെടുത്തിയത്.18 വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റുകൾ. പൊതു ധാർമികത ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അതിനായി പ്രതികളെ അധികാരികൾക്ക് കൈമാറിയതായി ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL