കുവൈറ്റിൽ സര്‍ക്കാര്‍ ജീവനക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരം. പുതിയ നിർദേശപ്രകാരം, രാവിലെ ഏഴ് മുതല്‍ ഒമ്പത് മണിയുടെ ഇടയില്‍ ഓഫിസുകള്‍ ആരംഭിക്കും. ഇതിനിടയിൽ സൗകര്യമനുസരിച്ച് പ്രതിദിനം ഏഴു മണിക്കൂർ പ്രവൃത്തിസമയം എന്ന രീതിയിൽ ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. തുടര്‍ന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കുന്നമുറക്ക് ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും. പ്രവൃത്തിസമയം പരിഷ്കരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് സിവിൽ സർവിസ് കൗൺസിൽ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജോലി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും, അവശ്യ സര്‍വിസുകളിലെ ജീവനക്കാര്‍ക്കും ജോലിയുടെ സ്വഭാവമനുസരിച്ച് സർക്കാർ കാര്യാലയങ്ങളിലെ മേധാവികള്‍ക്ക് അനുയോജ്യമായ പ്രവൃത്തിസമയം നിർണയിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ, സർക്കാർ ഏജൻസികളിലെ ജീവനക്കാർക്ക് ഔദ്യോഗിക പ്രവൃത്തിസമയത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ ഉള്ള ഗ്രേസ് പിരീഡിൽനിന്ന് പ്രയോജനം നേടാനും അവർക്ക് ജോലിയിൽ പ്രവേശിക്കാനും പോകാനും സൗകര്യമൊരുങ്ങും. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങള്‍. പുതിയ നിയമം വരുന്നതിലൂടെ തൊഴിലാളികൾക്ക് സംതൃപ്തിയോടെ ജോലി ചെയ്യാനാകുമെന്നും അതുവഴി ഉൽപാദനക്ഷമത വർധിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരമാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6