രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ സൗദി അറേബ്യയിലെ തായിഫില്‍ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലഫ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ ബലാവിയെയും ചീഫ് സര്‍ജന്റ് യൂസഫ് ബിന്‍ റെദ ഹസന്‍ അല്‍ അസൂനിയെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. 2017ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, ദേശീയ താല്‍പ്പര്യവും സൈന്യത്തിന്റെ അഭിമാനവും സംരക്ഷിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയായിരുന്നെന്നും ഇവര്‍ കുറ്റം സമ്മതിച്ചതായും എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6