കുവൈറ്റിൽ ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 50 കാരനായ പൗരനെതിരെ ചുമത്തിയ കൊലക്കേസ് ക്രിമിനൽ കോടതി സെപ്റ്റംബർ 27 ലേക്ക് മാറ്റിവച്ചു. ഇന്നലെ കോടതി സെഷനിൽ പൗരൻ തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചതിനെ തുടർന്നാണ് കേസ് നീട്ടിവെച്ചത്. 2022 ഒക്ടോബറിൽ റുമൈതിയ പ്രദേശത്താണ് കേസിന് ആസ്പദമായ സംഭവം. പ്രതി ഭാര്യയെ ക്രൂരമായി കഴുത്ത് ഞെരിച്ച് 20 കഷ്ണങ്ങളാക്കി മുറിച്ച് നിരവധി പ്രദേശങ്ങളിൽ മാലിന്യ പാത്രങ്ങളിൽ വലിച്ചെറിയുകയായിരുന്നു. 2022 ഒക്‌ടോബർ മുതൽ സഹോദരിയെ കാണാനില്ലെന്ന് ജഹ്‌റ പോലീസ് സ്‌റ്റേഷനിൽ ഇരയുടെ സഹോദരി പരാതിപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിക്കുകയും,ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6