വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

താനൂർ: താനൂരിൽ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കാരാട് മുനമ്പത്ത് പഴയ വിളപ്പിൽ ഫസലുവിന്റെ മകൻ ഫർഷിൻ ഇശൽ ആണ് മരിച്ചത്.കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ബലക്ഷയം സംഭവിച്ച മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. കുട്ടിയെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷെറീജ ഹഫ്സിയാണ് മാതാവ്. ഫാത്തിമ ജന്ന സഹോദരിയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version