ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ടിക് ടോക്കർ മഹെക് ബുഖാരിയെയും അമ്മ അൻസാരീൻ ബുഖാരിയെയും യുകെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 24 കാരിയായ മഹേക്കിന് കുറഞ്ഞത് 31 വർഷവും എട്ട് മാസവും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചപ്പോൾ, അവളുടെ അമ്മ അൻസാരീൻ കുറഞ്ഞത് 26 വർഷവും ഒമ്പത് മാസവും ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സാഖിബ് ഹുസൈൻ, ഹാഷിം ഇജാസുദ്ദീൻ (21) എന്നിവർ കഴിഞ്ഞ വർഷമാൻ ലെസ്റ്റർഷെയറിനടുത്തുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. 21 കാരനായ സാഖിബ് ഹുസൈൻ അൻസാരീനുമായി മൂന്ന് വർഷമായി ബന്ധത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ പറയുന്നു. അൻസാരീൻ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ, ഹുസൈൻ വിസ്സമ്മതിക്കുകയും, തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഭർത്താവിനോട് പറയുമെന്ന് യുവാവ് ഭീഷണിപ്പെടുതുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6