കുവൈത്ത് സിറ്റി: കുവൈത്തിൽ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് വനിതാ ഡോക്ടറെ ആരോഗ്യ മന്ത്രാലയത്തിൽ neurologist near me നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് കോടതി. സ്വദേശിയായ ഡോക്ടർക്ക് വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിന് 300,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും ആറ് വർഷം ഡോക്ടറായി ജോലി ചെയ്ത് അർഹിക്കാത്ത ശമ്പളം വാങ്ങുകയും ചെയ്തുവെന്നതാണ് കുവൈത്തി ഡോക്ടർക്കെതിരെ ചുമത്തിയ കുറ്റം. പൊതുമേഖലാ ജീവനക്കാരി എന്ന നിലയിൽ, സിവിൽ സർവീസ് കമ്മീഷനിൽ (സിഎസ്‌സി) വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അനധികൃതമായി പൊതുപണം കൈപ്പറ്റിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ ആകെ 150,000 കുവൈത്തി ദിനാറാണ് ഇവർ ശമ്പളമായി കൈപ്പറ്റിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6