കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ശ്രമം നടത്തിയ ഇന്ത്യക്കാരനും മരണമടഞ്ഞു. ഫർവാനിയ ഒമറിയ പ്രദേശത്ത് ആണ് സംഭവം . ഒമറിയയിലെ സ്പോൺസറുടെ വീട്ടിൽ ആയിരുന്നു ഫിലിപ്പീനോ ഗാർഹിക തൊഴിലാളിതാമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ചു കയറിയാണ് ഇന്ത്യക്കാരൻ ഇവരെ കുത്തി കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ സ്വയം കുത്തി പരിക്കേൽപ്പിച്ചു ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തിരുന്നു. പോലീസ് എത്തിയ ശേഷം ഇയാളെ ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ മരിച്ചത്.